കൽപറ്റ: യാത്രക്കാരനെ കെഎസ്ആർടിസി ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം-ബത്തേരിബസിലെ യാത്രക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് ബത്തേരിയിലേക്ക് കയറിയതായിരുന്നു ഇയാൾ.ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Content Highlights: Passenger found dead inside KSRTC bus