സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി

കോട്ടക്കുന്ന് പുതുശ്ശേരിയിൽ പോൾ മാത്യൂസിന്റെ വീടിന് പിൻഭാഗത്തായാണ് വീണ്ടും പുലി എത്തിയത്

വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. കോട്ടക്കുന്ന് പുതുശ്ശേരിയിൽ പോൾ മാത്യൂസിന്റെ വീടിന് പിൻഭാഗത്തായാണ് വീണ്ടും പുലി എത്തിയത്. പോൾ മാത്യൂസിന്റെ വീട്ടിലെ പിൻഭാഗത്തെ കോഴിക്കൂടിന് സമീപം പുലി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ പുലർച്ചെ 3.45ഓടെയാണ് പുലിയെത്തിയത്.

ഈ ഭാഗത്ത് പുലിയെത്തുന്നത് ഇത് നാലാം തവണയാണ്. ആദ്യം എത്തിയത് കഴിഞ്ഞ മാസം ഒൻപതാം തീയതിയായിരുന്നു. തുടർന്ന് അഞ്ച് ദിവസത്തെ ഇടവേളകളിൽ ഇത് രണ്ടാം തവണയാണ് പുലിയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തുന്നത്. പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ, പുലിയെ പിടിക്കുന്നതിനായി കൂട് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പോൾ മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Content Highlights: leopard again found in Sultan Bathery

To advertise here,contact us