വയനാട്: മുത്തങ്ങ ചെക്ക് പോസ്റ്റിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശികളായ മുഹമ്മദ് നൗഫൽ, മുഹമ്മദ് ആസിഫ് എന്നിവർ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. 47 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
മൈസൂരിൽ നിന്നും കോഴിക്കോടേക്കുള്ള ബസിൽ യാത്രക്കാരായിരുന്നു ഇരുവരും. എൻഡിപിഎസ് വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: Two arrested with MDMA from Muthanga check post