തൃശൂര്‍: സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ബെക്ക് യാത്രികനായ തൊഴില്‍പടം സ്വദേശി അര്‍ഷാദിനാണ് ഗുരുതരമായി പരിക്കേറ്റത്. നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സും ബൈക്കും മറിഞ്ഞു.
വാഴക്കൂട്ടം സംസ്ഥാന പാതയില്‍ ചിറങ്ങോളം ഭാഗത്ത് വെച്ച് ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് അപകടം നടന്നത്. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും ചെറിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. തിരുവില്വാമല നിര്മാലാഘോഷത്തിന് പോവുകയായിരുന്ന എലിഫന്റ് സ്ക്വാര്‍ഡിന്റെ ആംബുലന്‍സാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിന്റെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Content Highlights: ambulance accident after hitting bike on state highway one seriously injured