തൃശൂര്‍: തൃശൂര്‍ കോടന്നൂരില്‍ യുവതിക്ക് കുത്തേറ്റു. പള്ളിപ്പുറം സ്വദേശിയായ വൈഷ്ണവിക്കാണ് കുത്തേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോടന്നൂര്‍ സ്വദേശിയായ അശ്വിനാണ് യുവതിയെ ആക്രമിച്ചത്.
ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴായിരുന്നു വൈഷ്ണവിക്ക് നേരെ ആക്രമണമുണ്ടായത്. കയ്യില്‍ കരുതിയുന്ന കത്തി ഉപയോഗിച്ച് അശ്വിന് വൈഷ്ണവിയെ കുത്തുകയായിരുന്നു. വൈഷ്ണവിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെയും അശ്വിന് ആക്രമിച്ചു.
ആക്രമണത്തിന് പിന്നാലെ അശ്വിന് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വൈഷ്ണവിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights- A young woman was stabbed and rushed to hospital in Thrissur