തൃശൂർ: തൃശൂരില്‍ ഓണം മുന്നില്‍ കണ്ട് വ്യാജ മദ്യ നിര്‍മ്മാണം. ചേര്‍പ്പില്‍ വ്യാജ മദ്യനിര്‍മ്മാണ നടത്തിയ കേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ് നടത്തി. റെയ്ഡില്‍ 250 ലിറ്റര്‍ വ്യാജ മദ്യവും 100 ലിറ്റര്‍ സ്പിരിറ്റും ചേര്‍പ്പ് എക്സൈസ് റേഞ്ച് പിടികൂടി. സംഭവത്തില്‍ പൊലീസ് ഒരാളെ പിടികൂടി.
വരന്തരപ്പിള്ളി സ്വദേശി ജിതിനാണ് (27) പിടിയിലായത്. ഇയാളെ നേരത്തെ കോടന്നൂർ ഭാഗത്ത് വെച്ച് രണ്ട് കേസ് വ്യാജവുമായി പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വ്യാജമദ്യ നിർമാണത്തെക്കുറിച്ച് വിവരം ലഭിച്ചത്.
Content Highlights: Authorities have reported suspected fake liquor production ahead of the Onam festival as enforcement measures are being strengthened.