തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ അച്ഛന് മകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അഴീക്കോട് സുനാമി ഉന്നതിയില്‍ താമസിക്കുന്ന പോത്തേഴത്ത് ഷിലിയാണ് മകള്‍ അമേയയെ (15) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ അമേയയെ കൊടുങ്ങല്ലൂരിലെ എ ആര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷിലിയുടെ ഭാര്യ ശ്രീകല പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ ഷിലിയും അമേയയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഷിലി അമേയയെ വെട്ടുകയായിരുന്നു. സമീപവാസികളാണ് അമേയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്ന ഷിലിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights- A father allegedly attacked and injured his daughter in Kodungallur, Kerala, and police are investigating the incident.