യുവതിയെ അപായപ്പെടുത്താന്‍ പെണ്‍വേഷം ധരിച്ച് ഗുരുവായൂരിലെത്തി; യുവാവിനെ പിടികൂടി, സുഹൃത്തുക്കളും അറസ്റ്റില്‍

പടിഞ്ഞാറെ നടയില്‍ നിന്ന് പ്രസാദിനെയാണ് പെണ്‍വേഷത്തില്‍ ആദ്യം കസ്റ്റഡിയിലെടുത്തത്

തൃശൂര്‍: യുവതിയെ കൊലപ്പെടുത്താന്‍ പെണ്‍വേഷം ധരിച്ച് ഗുരുവായൂരിലെത്തിയ ആളും സുഹൃത്തുക്കളും പിടിയില്‍. തൊടുപുഴ മുട്ടം സ്വദേശികളായ ആദര്‍ശ്, പ്രസാദ്, ബിനീഷ്, ഷാഹിദ്, സ്റ്റീഫന്‍ എന്നിവരാണ് അറസ്റ്റിലായത്. പടിഞ്ഞാറെ നടയില്‍ നിന്ന് പ്രസാദിനെയാണ് പെണ്‍ വേഷത്തില്‍ സംശയാസ്പദമായി ആദ്യം കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിലാണ് കൊലപാതക ഗൂഢാലോചന പുറത്തുവന്നത്. തൃശൂരില്‍ ജോലിചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. സൗഹൃദബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്താന്‍ പദ്ധതിയിട്ടതെന്നാണ് വിവരം.

Content Highlights: five people arrested fo Trying to Harm Woman in Guruvayur

To advertise here,contact us