തൃശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങുകയായിരുന്നു

തൃശൂർ: നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. മൂന്നുപേർ നീന്തിക്കയറി. പാടത്തെ വളർത്തു മീനിന് തീറ്റ കൊടുക്കാനാണ് അഞ്ചുപേരടങ്ങുന്ന സംഘം ബോട്ടിൽ കോൾപാടത്തേക്ക് പോയത്. പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങുകയായിരുന്നു. ഫയർഫോഴ്‌സെത്തി സ്ഥലത്ത് തിരച്ചിൽ നടത്തി. കല്ലൂർ സ്വദേശിയെയും സുഹൃത്തിനെയുമാണ് കാണാതായത്. ഇന്നത്തെ തിരച്ചിൽ ഫയർഫോഴ്‌സ് അവസാനിപ്പിച്ചു. രണ്ടുപേരെയും കിട്ടിയിട്ടില്ല. നാളെയും തിരച്ചിൽ തുടരും.

Content Highlights: A search operation is underway in Thrissur's Nedupuzha after a mini boat capsized in the Kole wetlands, leaving two people missing. Fire force and locals are on the scene.

To advertise here,contact us