ചാലക്കുടി: ചാലക്കുടി മേലൂരില്‍ അമ്മയും മകളും കിണറ്റില്‍ വീണു. മേലൂര്‍ സ്വദേശികളായ സൈന, മകള്‍ 6 വയസുകാരി അന്ന എന്നിവരാണ് കിണറ്റില്‍ വീണത്. ഇവരെ രക്ഷിക്കാനായി അയല്‍വാസിയായ ജോഷിയും കിണറ്റിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മൂവരെയും രക്ഷിച്ചത്.
കിണറ്റില്‍ വീണ 3 പേരും കയറില്‍ പിടിച്ചു കിടക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് മൂന്നു പേരെയും പുറത്തെത്തിക്കുകയായിരുന്നു.
Content Highlights: A mother and daughter fell into a well in Chalakudy. A neighbour jumped in to rescue them, and the Fire Force successfully rescued all three.