തൃശൂർ: സംഗീത വിദ്യാഭ്യാസരംഗത്ത് ഇരുപത് വർഷത്തിലറെ പ്രവർത്തന പരിചയമുള്ള വേണുനാദം മ്യൂസിക്ക് അക്കാദമിയുടെ ആദരിക്കൽ ചടങ്ങും ലോഗോ പ്രകാശനവും നടന്നു. പൂങ്കുന്നം ഉദയനഗറിലെ സരസ്വതി വിദ്യാനികേതനിൽ വൈകുന്നേരമാണ് ചടങ്ങ് നടന്നത്.
ഡോ. കൃഷ്ണ ഗോപിനാഥും വേണുനാദം കുടുംബവും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ അക്കാദമിയിലെ വിദ്യാർത്ഥികളായ മണികണ്ഠൻ, സംസ്ഥാന അവാർഡ് നേടിയ പൂജ രമേഷ്, സൗമ്യ, നിവേദിത, നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും നേടിയ ശ്രേയസ് കിരൺ, ദേവാനന്ദ്, ശ്രീഹരി എന്നിവരെയും വിശിഷ്ട അതിഥികളായ ഗിരീഷ് കുമാറിനെയും ഡോ. ഭാനുമതി ടീച്ചറെയും മികച്ച രക്ഷിതാവ് എന്ന നിലയിൽ നിതുവിനേയും ഈ ചടങ്ങിൻ്റെ ഭാഗമായി ആദരിച്ചു.
പരിപാടിക്ക് ദിവ്യ രാജേഷ് പ്രാർത്ഥനയോടെ തുടക്കമിട്ടു. ശ്രീദേവി പി സ്വാഗതപ്രഭാഷണം നടത്തി. ജി വി രാമനാഥൻ അധ്യക്ഷപ്രഭാഷണം നിർവഹിച്ചു. ജി കെ ഹരിഹരൻ, ഡെപ്യൂട്ടി മേയർ എ പ്രസാദ്,. കൗൺസിലർമാരായ വിനോദ് കൃഷ്ണ, വത്സല ബാബുരാജ്, രഘുനാഥ് സി മേനോൻ എന്നിവരെല്ലാം ചേർന്ന് ദീപപ്രകാശവും ഉദ്ഘടനവും നിർവഹിച്ചു. ലോഗോ പ്രകാശനം ഡെപ്യൂട്ടി മേയർ എ പ്രസാദ് നിർവഹിച്ചു. തുടർന്ന് അവാർഡ് ജേതാക്കളെ ആദരിക്കുകയും കുട്ടികളുടെ സാംസ്കാരിക പരിപാടികളും അരങ്ങേറി.
Content Highlights: Venunadham music academy functions held at thrissur