കാട്ടാനയെ തുരത്താൻ ശ്രമം; പടക്കം പൊട്ടിത്തെറിച്ച് വനംവകുപ്പ് വാച്ചറുടെ വിരലുകൾ അറ്റു

ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് അപകടം

തൃശ്ശൂർ: ചേലക്കര ചിറങ്കോണത്ത് കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനംവകുപ്പ് വാച്ചറുടെ വിരലുകൾ അറ്റു. മച്ചാട് റേഞ്ചിന് കീഴിലുള്ള വാഴാനി വനം സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. അകമല ആർആർടി വിഭാഗത്തിലെ വാച്ചർ ചാക്കോയ്ക്കാണ് പരിക്കേറ്റത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് അപകടം.

Content Highlights: Forest watcher's fingers cut off by exploding firecrackers

To advertise here,contact us