ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു; പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു

പാഴ്‌സലില്‍ പടക്കമുണ്ടെന്ന് അറിയിക്കാതെയായിരുന്നു പാഴ്‌സല്‍ അയച്ചത്

തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു പാഴ്‌സലില്‍ പടക്കമുണ്ടായിരുന്നു.

എന്നാല്‍ പാഴ്സലിൽ പടക്കമുണ്ടെന്ന് അറിയിക്കാതെയായിരുന്നു പാഴ്‌സല്‍ അയച്ചത്. നിയമം ലംഘിച്ചാണ് ഓണ്‍ലൈനില്‍ പടക്കം പാഴ്‌സല്‍ അയച്ചത്. നിയമം ലംഘിച്ച് ഓണ്‍ലൈനില്‍ പടക്ക പാഴ്‌സല്‍ അയക്കുകയായിരുന്നു. ലോറിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടിരുന്നു. രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു.

Content Highlights: A lorry caught fire in Thrissur after firecrackers stored inside a parcel exploded

To advertise here,contact us