തൃശ്ശൂര്: കൊടുങ്ങല്ലൂരില് വെള്ളം നിറച്ച ബക്കറ്റില് വീണ് ഒന്നര വയസുകാരന് മരിച്ചു. ശ്രീനാരായണപുരം മൂവപ്പാടം പത്താഴപുരക്കല് ഷാജിയുടെ(അഫ്സല്) മകന് സിദാന് ആണ് മരിച്ചത്. ബക്കറ്റിലെ വെള്ളത്തിൽ വീണതിനെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വയസുകാരൻ വെള്ളം നിറച്ച ബക്കറ്റില് വീണത്. അപകടത്തില് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ആസ്റ്റര് മെഡിസിറ്റിയില് പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlight; One-and-a-half-year-old dies after falling into bucket in Kodungallur