ത്യശ്ശൂരിൽ ബൈക്കിന് സൈഡ് നൽകാത്തതിന് കാർ അടിച്ചുതകർത്തു; മൂന്നംഗ സംഘം അറസ്റ്റില്‍

ഇന്ന് ഉച്ചയ്ക്കുശേഷമാണ് ബൈക്കിന് സൈഡ് നല്‍കാത്തതിന് മൂന്നംഗ സംഘം കാര്‍ അടിച്ചു തകര്‍ത്തത്

ത്യശ്ശൂര്‍ : ത്യശ്ശൂര്‍ കേച്ചേരിയില്‍ ബൈക്കിന് സൈഡ് നല്‍കാത്തതിന് കാര്‍ അടിച്ച് തകര്‍ത്തു. കേച്ചേരി സ്വദേശി മുബാറക്കിന്റെ കാറാണ് തകര്‍ത്തത്. സംഭവത്തിൽ മൂന്നംഗ സംഘത്തെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് സ്വദേശികളായ വിഷ്ണു ദേവന്‍, സഹോദരന്‍ മനു ദേവന്‍, എരനെല്ലൂര്‍ സ്വദേശി അര്‍ജുന്‍ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ത്യശ്ശൂര്‍ കേച്ചേരിയില്‍ ഇന്ന് ഉച്ചയ്ക്കുശേഷമാണ് ബൈക്കിന് സൈഡ് നല്‍കാത്തതിന് മൂന്നംഗ സംഘം കാര്‍ അടിച്ചു തകര്‍ത്തത്. കേച്ചേരി സ്വദേശിയായ മുബാറക്കും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കേച്ചേരി റെനില്‍ റോഡില്‍ വെച്ച് മൂന്നംഗ സംഘം ആക്രമിച്ചത്. കാറിന്റെ മുന്‍വശത്തെയും ഇടതുവശത്തെയും ഗ്ലാസ് ബൈക്കില്‍ എത്തിയ സംഘം കല്ല് ഉപയോഗിച്ച് അടിച്ച് തകര്‍ക്കുകയായിരുന്നു. കാറിന്റെ ബമ്പറിനും കേടുപാടുകളുണ്ട്.

Content Highlight : Three arrested for smashing car for not giving way to bike

To advertise here,contact us