തൃശൂർ: തൃശൂർ വരന്തരപ്പിള്ളിയിലെ മാട്ടുമലയിൽ ഗർഭിണിയെ ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. 20കാരിയായ അർച്ചനയാണ് മരിച്ചത്. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യയാണ്.
വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടത്. വീടുനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം യുവതി പുറത്തേക്കോടിയതാകാം എന്നാണ് നിഗമനം. മകളുടെ കുട്ടിയെ അങ്കണവാടിയിൽ നിന്നും വിളിച്ചുകൊണ്ടുവരാൻ പോയ ഷാരോണിന്റെ മാതാവ് തിരികെ വന്നപ്പോഴാണ് മൃതദേഹം കാണുന്നത്. സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Content Highlights: Pregnant woman sets herself on fire to death in thrissur