തൃശൂര്: ഇരുചക്രവാഹനം ഇടിച്ച് കാല്നട യാത്രികന് ദാരുണാന്ത്യം. മുണ്ടത്തിക്കോട് രാജഗിരി സ്കൂള് ബസ് സ്റ്റോപ്പിന് സമീപം കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. മിണാലൂര് വടക്കേക്കര നിവാസി കോയ(70)യാണ് മരിച്ചത്. നിയന്ത്രണം വിട്ട ഇരുചക്രവാഹനം വയോധികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ വയോധികനെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട വാഹനം മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ചുകയറി. ബൈക്ക് ഓടിച്ചിരുന്നയാള് ഉള്പ്പെടെ രണ്ടുപേര്ക്ക് ഗുരുതര പരിക്കേറ്റു. ഇവര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്.
Content Highlights: Elderly pedestrian dies tragically after being hit by a two-wheeler near Thrissur