ചെറുതുരുത്തി : വള്ളത്തോൾ നഗർ ഗ്രാമപ്പഞ്ചായത്തിൽ സിപിഐഎം അംഗമായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് യുഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥി.വള്ളത്തോൾ നഗറിലെ മൂന്നാം വാർഡിലാണു മുൻ പഞ്ചായത്ത് പ്രസിഡന്റും 10 വർഷം മെമ്പറുമായിരുന്ന പി പദ്മജ ജനവിധി തേടുന്നത്.
തൃശ്ശൂർ ഡിസിസി ജനറൽ സെക്രട്ടറി ടിഎം കൃഷ്ണൻ, വള്ളത്തോൾ നഗർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം എ മുഹമ്മദ് ഇക്ബാൽ എന്നിവർ ചേർന്ന് പദ്മജയെ ഷാൾ അണിയിക്കുകയും കോൺഗ്രസിന്റെ പിന്തുണ അറിയിക്കുകയും ചെയ്തു.2010 മുതൽ അഞ്ചുവർഷം മെമ്പറും 2015 മുതൽ 2020 വരെ വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ ടേമിൽ മത്സരിച്ചിരുന്നില്ല. അടുത്തിടെവരെ സജീവമായിരുന്ന ഇവർ അപ്രതീക്ഷിതമായാണ് സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായി മത്സരരംഗത്തേക്ക് വരുന്നതായി പ്രഖ്യാപിച്ചത്.
Content Highlight : Former CPM Panchayat President UDF candidate