തൃശൂർ എരുമപ്പെട്ടിയിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു

തൃശൂർ: എരുമപ്പെട്ടി ആദൂരിൽ കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. കണ്ടേരി വളപ്പിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടു നൽകും.

Content Highlights: Four-year-old boy dies after swallowing bottle cap while playing

To advertise here,contact us