ഏകസംഘടനാവാദികൾ കലാലയങ്ങളെ ഫാസിസ്റ്റ്‌വത്കരിക്കുന്നു; എസ്എഫ്​ഐക്കെതിരെ എഐഎസ്എഫ്

വിജയാഘോഷം നടത്തേണ്ടത് മറ്റു സംഘടനകളുടെ പ്രചാരണ പ്രവർത്തനങ്ങൾ നശിപ്പിച്ചിട്ടല്ലെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി

തൃശ്ശൂർ : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടനെല്ലൂർ സി അച്യുതമേനോൻ സ്മാരക ഗവ കോളേജിൽ എസ്എഫ്​ഐ പ്രവർത്തകർ പോസ്റ്റർ നശിപ്പിച്ചതിനെ രൂക്ഷമായി വിമർശിച്ച് എഐഎസ്എഫ്. കോളേജിൽ നടന്നത് ഏകസംഘടനാവാദികളായ എസ്എഫ്ഐ ഫാസിസ്റ്റുകളുടെ അഴിഞ്ഞാട്ടമാണെന്നും വിജയാഘോഷം നടത്തേണ്ടത് മറ്റു സംഘടനകളുടെ പ്രചാരണ പ്രവർത്തനങ്ങൾ നശിപ്പിച്ചിട്ടല്ലെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി.

പ്രചാരണ സാമഗ്രികളും കൊടിയും കൊടിമരവും നശിപ്പിക്കുന്നതും പരസ്പര ബഹുമാനവും ജനാധിപത്യ മര്യാദയും മറന്നുപോകുന്നതും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് ചേരുന്നതല്ലെന്നും എഐഎസ്എഫ് ജില്ലാ കമ്മിറ്റി പറഞ്ഞു.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജില്ലയിലെ മിക്ക കലാലയങ്ങളിലും ബോധപൂർവം സംഘർഷം സൃഷ്ടിക്കുന്ന സമീപനം കാലങ്ങളായി നടക്കുകയാണ്. ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും എഐഎസ്എഫ് ജില്ലാ പ്രസിഡൻറ് കെഎസ് അഭിറാമും ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരനും പ്രസ്താവനയിലൂടെ അറിയിച്ചു.

Content Highlight : College union elections; AISF strongly criticizes SFI activists for destroying posters

To advertise here,contact us