'ലഹരി വിമുക്ത ഗ്രാമം,ആരോഗ്യമുള്ള ജനത'; കൂട്ടയോട്ടം സംഘടിപ്പിച്ച് തളിക്കുളം ജിഎച്ച്എസിലെ ക്ലാസ് 81 കൂട്ടായ്മ

അര്‍ബുദം മൂലം വലതുകാല്‍ മുറിച്ചു മാറ്റിയ തൃശ്ശൂര്‍ അരിമ്പുര്‍ സ്വദേശി വിനോദ് 5 കിലോമീറ്റര്‍ ക്രച്ചസില്‍ ഓടിയെത്തി

തൃശ്ശൂര്‍: തൃശൂര്‍ തളിക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 1981 ബാച്ചിലെ 'ക്ലാസ് 81 കൂട്ടായ്മ' അഞ്ച് കിലോമീറ്റര്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. 'ലഹരി വിമുക്ത ഗ്രാമം ആരോഗ്യമുള്ള ജനത' എന്ന സന്ദേശം ഉള്‍ക്കൊണ്ട് ലഹരി ഉപയോഗത്തിനെതിരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

ഒക്ടോബര്‍ 5 ന് രാവിലെ 6.30ന് ഡോ. റോമയും സംഘവും അവതരിപ്പിച്ച സുംബാ ഫിറ്റ്‌നസ് ഡാന്‍സോട് കൂടി പരിപാടി ആരംഭിച്ചു. തുടര്‍ന്ന് തളിക്കുളം ഹൈസ്‌കൂളില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം വാടാനപ്പള്ളി സിവില്‍ എക്‌സൈസ് ഓഫീസര്‍ രന്‍ജിത്ത് കെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്ത ശേഷം ഫ്‌ളാഗ് ഓഫ് ചെയ്തു.

ആയിരത്തോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ ജനറല്‍ കാറ്റഗറിയില്‍ പുരുഷ വിഭാഗത്തില്‍ ആദര്‍ശ് ഗോപി പതിനായിരം രൂപയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനക്കാരനായ മനോജ് 3,000 രൂപയും മൂന്നാം സ്ഥാനക്കാരനായ ശ്രീജിത്ത്. ആര്‍ 2,000 രൂപ സമ്മാനം നേടി.

വനിതവിഭാഗത്തില്‍ പതിനായിരം രൂപയുടെ ഒന്നാം സമ്മാനം സൂര്യ പി.എസ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം രമ്യ എ കരസ്ഥമാക്കി. കെ. 3,000 രൂപയും മൂന്നാം സ്ഥാനക്കാരിയായി അസ്ന എ.എസ് 2, 000 രൂപ സമ്മാനം നേടി.

സമ്മാനദാന സമ്മേളനത്തില്‍ ക്ലാസ് 81 ലീഡര്‍ ഇബ്രാഹിംകുട്ടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ച പരിപാടി നാട്ടിക മണ്ഡലം എംഎല്‍എ സിസി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിത ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കല ടീച്ചര്‍, ശിവാലയ കണ്‍സ്ട്രക്ഷന്‍സ് ജനറല്‍ മാനേജര്‍ ദീപേഷ് ഗൗതം, ഹൈസ്‌കൂള്‍ ഹെഡ്മിസ്ടസ്സ് ഹഫ്സത്ത് ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അര്‍ബുദം മൂലം വലതുകാല്‍ മുറിച്ചു മാറ്റിയ തൃശ്ശൂര്‍ അരിമ്പുര്‍ സ്വദേശി വിനോദ് അഞ്ച് കിലോമീറ്റര്‍ ക്രച്ചസില്‍ ഓടിയെത്തിയ വിനോദിനെ പ്രത്യാഗ പുരസ്‌കാരം നല്‍കി ആദരിച്ചു.

നാലു കാറ്റഗറികളിലായി മത്സരിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ 30 ഓളം വിജയികള്‍ക്ക് മൊമെന്റോ നല്‍കി. ട്രഷറര്‍ കൃഷ്ണകുമാര്‍ നന്ദി പറഞ്ഞതോടെ പരിപാടി അവസാനിച്ചു.

Content Highlight; The 1981 batch of Thalikkulam Government High School organized a 5 km group run

To advertise here,contact us