കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു, ബന്ധുവിനെ നാട്ടുകാർ രക്ഷപ്പെടുത്തി

തൃശൂരില്‍ നിന്നുള്ള അഗ്നിശമനാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു

തൃശൂര്‍: തൃശൂർ പട്ടിക്കാട് ബന്ധുവിനെ രക്ഷപ്പെടുത്തുന്നതിനിടയില്‍ യുവാവ് മുങ്ങിമരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടില്‍ അരവിന്ദന്‍ മകന്‍ വിനോദാണ് മരിച്ചത്. നീന്തുന്നതിനിടെയില്‍ കാല്‍ വഴുതി കുളത്തില്‍ വീണ ബന്ധുവിനെ രക്ഷിക്കാനാണ് വിനോദ് ശ്രമിച്ചത്. എന്നാല്‍ പെട്ടെന്ന് കുളത്തിലേക്ക് ഇയാള്‍ മുങ്ങി താഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ബന്ധുവിനെ രക്ഷപ്പെടുത്തി. എന്നാല്‍ ഈ സമയം കൊണ്ട് വിനോദ് കുളത്തില്‍ മുങ്ങി താണു. മൃതദേഹം തൃശൂരില്‍ നിന്നുള്ള അഗ്നിശമനാ സേന സ്ഥലത്തെത്തി പുറത്തെടുത്തു.

Content Highlights- A young man drowned while trying to save his relative who had fallen into a pond

To advertise here,contact us