അതിരപ്പിള്ളിയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ കാട്ടാന ആക്രമണം, പരിക്ക്

ആന ഓടിയടുത്തപ്പോൾ സുഭാഷ് ഒരു കുഴിയിലേക്ക് വീഴുകയായിരുന്നു

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക്. കണ്ണങ്കുഴി പ്ലാന്റേഷന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ഫോറസ്റ്റ് വാച്ചര്‍മാര്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആന ഓടിയടുത്തപ്പോൾ സുഭാഷ് ഒരു കുഴിയിലേക്ക് വീഴുകയായിരുന്നു. കുഴിയിൽ വീണതിനാൽ ആനയുടെ കുത്ത് കിട്ടാതെ ഇയാൾ രക്ഷപ്പെട്ടു. എന്നിരുന്നാലും ആക്രമണത്തിൽ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ഫോറസ്റ്റ് വാച്ചറായ സുഭാഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു.

Content Highlights- Forest watcher injured in wild elephant attack while controlling vehicles in Athirappilly

To advertise here,contact us