തൃശൂര്: പാലപ്പിള്ളി കുണ്ടായിയില് വീണ്ടും പുലിയിറങ്ങിയതായി സംശയം. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിക്ക് സമീപത്ത് പുലിയിറങ്ങിയെന്നാണ് സംശയിക്കുന്നത്. രാവിലെ പശുവിനെ കറക്കാന് ചെന്ന വീട്ടുകാർ പശുക്കിടാവിനെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി.
കുണ്ടായി കൊല്ലേരി അഷറഫിൻ്റെ പശുക്കിടാവിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. പുലി പിടിച്ചതാകാമെന്ന സംശയത്തിലാണ് കുടുംബം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. തൊഴുത്തില് പശുവിനുപുറമെ ആടും ഉണ്ടായിരുന്നു.
Content Highlights: Tigers again in Palappally Thrissur