തൃശ്ശൂർ: തൃശ്ശൂരിൽ വെടിക്കെട്ട് കലാകാരൻ പന്തലങ്ങാട്ട് സുരേഷിനെ (47) മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ മുകളിൽ ട്രസ്സ് മേഞ്ഞ ഭാഗത്ത് പുലർച്ചെ 4 മണിയോടെയാണ് സുരേഷിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്.
കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങൾക്ക് വെടിക്കെട്ട് നടത്തിയിട്ടുള്ള കലാകാരനാണ് സുരേഷ്. ഭാര്യ ഷീന തൃശ്ശൂർ പൂരം, ശബരിമല എന്നിവിടങ്ങളിൽ വെടിക്കെട്ടിന് നേതൃത്വം കൊടുത്ത കലാകാരിയാണ്. തൃശ്ശൂർ പൂരത്തിൽ കരിമരുന്ന് വെടിക്കെട്ടിനിടെ മരിച്ച വെടിക്കെട്ട് കലാകാരൻ സുന്ദരൻ, വെടിക്കെട്ട് കലാകാരൻ ആനന്ദൻ എന്നിവർ സഹോദരങ്ങളാണ്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: fire worker dead at thrissur