വടക്കാഞ്ചേരി : ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമത്തിൻ്റെ നറുക്കെടുപ്പിൽ ലഭിച്ച പശുക്കിടാവിനെ മച്ചാട് സാന്ത്വന സൊസൈറ്റിക്ക് കൈമാറി എ സി മൊയ്തീൻ എംഎൽഎയുടെ കുടുംബം. സംഗമത്തിന്റെ ഭാഗമായി സംഘാടകസമിതി വിതരണം ചെയ്ത സമ്മാനക്കൂപ്പണിലാണ് മൊയ്തീന്റെ ഭാര്യ ഉസൈബ ബീവിക്ക് പശുക്കിടാവിനെ ലഭിച്ചത്.
മച്ചാട് സാന്ത്വന സൊസൈറ്റിക്ക് പശുക്കിടാവിനെ എംഎൽഎയുടെ ഭാര്യ ഉസൈബ ബീവി കൈമാറുകയായിരുന്നു. സാന്ത്വന സൊസൈറ്റി പ്രസിഡന്റ് ടി കെ മോഹനനാണ് പശുക്കിടാവിനെ ഏറ്റുവാങ്ങിയത്. എ സി മൊയ്തീൻ എംഎൽഎ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനിൽകുമാർ, സൊസൈറ്റി ഭാരവാഹികളായ എൻ ജി സന്തോഷ് ബാബു, എ കെ സുരേന്ദ്രൻ, പി കെ ജയറാം, ടി പരമേശ്വരൻ, കെ നാരായണൻകുട്ടി എന്നിവരും സംഗമത്തിൽ സന്നിഹിതരായിരുന്നു.
Content Highlight : A C Moideen MLA handed over the calf won in the lottery to Machad Santhvana Society.