തൃശ്ശൂര്: കളഞ്ഞു കിട്ടിയ ഐഫോണ് അധ്യാപികയെ ഏല്പ്പിച്ച് വിദ്യാര്ത്ഥികള്. തൃശ്ശൂരിലാണ് സംഭവം. പളളിയില് നിന്ന് വെളളിയാഴ്ച നിസ്കാരം കഴിഞ്ഞു വന്ന കുട്ടികള്ക്കാണ് റോഡരികില് നിന്ന് ഫോണ് കളഞ്ഞു കിട്ടിയത്. വന്നേരി എച്ച് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്ത്ഥികളായ സയാന്, സൈനു ആബിദ് എന്നീ വിദ്യാർത്ഥികൾക്കാണ് ഫോൺ ലഭിച്ചത്. ഫോൺ കൈയ്യിൽ കിട്ടിയയുടനെ വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി സന്ധ്യയെ ഏൽപ്പിക്കുകയായിരുന്നു.
മാറഞ്ചേരി സ്വദേശി ഫാസിലിന്റെ ഭാര്യ ഹർഷാനയുടെ ഫോണാണ് വഴിയിൽ നഷ്ടപ്പെട്ടത്. ഫോൺ കാണാതായത് മുതൽ വിളിച്ച് നോക്കിയിരുന്നെങ്കിലും ആരും കോൾ എടുത്തില്ല. ഇതിന് പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾ ഫോൺ സ്കൂളിൽ ഏൽപ്പിച്ചതിനു ശേഷമാണ് ഫർഷാനയുടെ കോൾ എടുക്കുന്നത്. സ്കൂളിൽ എത്തിയ ഇവർക്ക് പ്രധാനാധ്യാപിക വി ഇന്ദുവിന്റെ സാന്നിധ്യത്തിൽ ഫോൺ കൈമാറി.
Content Highlights: The students handed over the stolen iPhone to the teacher