വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ കുട്ടിയ്ക്കായുളള തിരച്ചില്‍ തുടരുന്നു

വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്

തൃശൂര്‍: വാല്‍പ്പാറയിലെ പച്ചമല എസ്റ്റേറ്റില്‍ നിന്ന് പുലി കടിച്ചുകൊണ്ടുപോയ കുട്ടിക്കായുളള തിരച്ചില്‍ തുടരുന്നു. ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദമ്പതികളുടെ മകള്‍ നാലുവയസുകാരി രജനിയെയാണ് പുലി കടിച്ചെടുത്തുകൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്. പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

Content Highlights: Search continues for child bitten and dragged by tiger in Valparai

To advertise here,contact us