വാല്‍പ്പാറയില്‍ വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയെ പുലി കടിച്ചു കൊണ്ടുപോയി

ത്സാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ച് കാട്ടിലേക്ക് കൊണ്ടുപോയത്.

തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി കടിച്ചുകൊണ്ടുപോയി. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ച് കാട്ടിലേക്ക് കൊണ്ടുപോയത്.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വാല്‍പ്പാറയില്‍ പുലിയുടെ സാന്നിധ്യം പതിവാണ്.

content highlights: A four-year-old girl was bitten and carried away by a leopard while playing

To advertise here,contact us