ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതം വന്നതിനെ തുടർന്ന് മരിച്ചു

ഇന്ന് രാവിലെ ഹെര്‍ണിയ ഓപ്പറേഷനുവേണ്ടിയായിരുന്നു അനസ്‌തേഷ്യ നല്‍കിയത്

തൃശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതം വന്നതിനെ തുടർന്നു മരിച്ചു. കോടശ്ശേരി വൈലത്ര വാവല്‍ത്താന്‍ സിദ്ധാര്‍ത്ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ ഹെര്‍ണിയ ഓപ്പറേഷനുവേണ്ടിയായിരുന്നു അനസ്‌തേഷ്യ നല്‍കിയത്. അനസ്‌തേഷ്യ അലര്‍ജി ആയതിനെ തുടര്‍ന്ന് ഹൃദയാഘാതം വരികയും തുടര്‍ന്ന് രോഗിയെ സെന്റ് ജെയിന്‍ ആശുപത്രിയിലേക്ക് മാറ്റികയും ചെയ്തു.

എന്നാല്‍ അവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് രോഗി മരിക്കുകയായിരുന്നു. അതേസമയം താലൂക്ക് ആശുപത്രിയില്‍ നിന്ന് ജെയിന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ രോഗിയുടെ കൂടെയുണ്ടായ ആരെയും ആംബുലന്‍സില്‍ കയറ്റിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: A patient who was given anesthesia for surgery at Chalakudy Taluk Hospital died of a heart attack

To advertise here,contact us