എസിയും ഫാനും കസേരകളും നശിപ്പിച്ചു; ചോദ്യം ചെയ്ത അമ്മയെ കൊല്ലാന്‍ശ്രമം, മകന്‍ അറസ്റ്റില്‍

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. അഴീക്കോട് കണ്ണേരച്ചാല്‍ കോഴിപറമ്പില്‍ വീട്ടില്‍ കണ്ണന്‍(31)നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 18ന് രാത്രി 8.30ന് കണ്ണേരച്ചാലില്‍ ഉള്ള വീട്ടിലെ ബെഡ്‌റൂമിനുള്ളില്‍ വെച്ച് 35000 രൂപയോളം വില വരുന്ന എയര്‍ കണ്ടീഷണര്‍, ഫാന്‍, കസേരകള്‍ ഉള്‍പ്പെടെയുള്ള വീട്ടു സാമഗ്രികള്‍ നശിപ്പിച്ചതിനെ ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ അമ്മയെ മുടിയില്‍ പിടിച്ച് കട്ടിലിലും തറയിലും തല ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കണ്ണനെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

To advertise here,contact us