തൃശൂര്: തൃശൂരില് ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന് ശ്രമിച്ച ഭര്ത്താവ് പിടിയില്. ആക്രമണത്തില് ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മേത്തല കനംകുടം സ്വദേശി പ്രബീഷാണ് ഭാര്യയെ നിലവിളക്ക് ഉപയോഗിച്ച് ഭാര്യയുടെ തലയിലും ശരീരത്തിലും അടിച്ചത്.
പ്രതിയെ കൊടുങ്ങല്ലൂര് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ കളമശ്ശേരി മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രബീഷിന്റെ പേരില് നിരവധി കേസുകളുണ്ട്. അടിപിടിക്കേസുകളിലും, സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന രീതിയില് ലൈംഗിക ചേഷ്ടകള് കാണിച്ചതിനും പ്രബീഷിനെതിരെ കേസുണ്ട്.
content highlights: Husband brutally attacks wife with lamp; arrested