തൃശൂർ: പുതുക്കാട് ദേശീയപാതയോരത്തെ പൊടി മിൽ കത്തിനശിച്ചു. ഇന്നലെ അർധരാത്രിയോടെയായിരുന്നു തീപിടുത്തം. പുതുക്കാട് സ്വദേശി താഴത്ത് രാജൻ്റെ ഫ്ളവർമില്ലിനാണ് തീപിടിച്ചത്. തീപ്പിടുത്തത്തിൽ യന്ത്രസാമഗ്രികൾ മറ്റും കത്തിനശിച്ചു. തൃശൂർ, പുതുക്കാട്, ചാലക്കുടി എന്നീ ഫയർസ്റ്റേഷനുകളിൽ നിന്ന് മൂന്നു യൂണിറ്റ് അഗ്നിരക്ഷാസംഘം എത്തി ഒന്നരമണിക്കൂറെടുത്താണ് തീയണച്ചത്. ഷോർട്ട്സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights- Fire breaks out at powder mill on Puthukkad National Highway, machinery and other items gutted