ഒല്ലൂർ: തൃശൂർ അഞ്ചേരിച്ചിറയിൽ ഗുണ്ടാസംഘം പട്ടാപ്പകൽ കടയിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഒല്ലൂർ പൊലീസാണ് അഞ്ചേരിച്ചിറക്കാരായ വിജീഷ്, ജിബിൻ എന്നിവരേയും വെള്ളാനിക്കര സ്വദേശി അനുഗ്രഹ് മരോട്ടിച്ചാലിലെ സീക്കോ എന്നിവരേയും പിടികൂടിയത്. പ്രതികൾ കഞ്ചാവ് ഉപയോഗിച്ചിരുന്നു. കടയിലെ ജീവനക്കാർ തുറിച്ചു നോക്കിയതായിരുന്നു പ്രകോപനത്തിന് കാരണമായത്. മീനുട്ടി ചിക്കൻ സെൻറർ ഉടമ അഞ്ചേരിച്ചിറ സ്വദേശി കോട്ടപ്പടി സന്തോഷി(48)നെയാണ് പ്രതികൾ വടിവാൾകൊണ്ട് ആക്രമിച്ചത്.
Content Highlights: four people arrested in thrissur for attacking shop owner