അനധികൃതമായി ജോലി ചെയ്തിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു പൊലീസിന്റെ നീക്കം

തൃശ്ശൂർ: അനധികൃതമായി ജോലി ചെയ്തിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് പിടികൂടി. ചെമ്മാപ്പിള്ളിയിൽ നിന്നാണ് ഇവരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു പൊലീസിന്റെ നീക്കം.

Also Read:

Kerala
'പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചക്കോടിക്ക് കരുത്തുപകരും, വലിയ പ്രതീക്ഷയുണ്ട്'; പി രാജീവ്

കസ്റ്റഡിയിലെടുത്തവരുടെ കൈവശം മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. ഇവർ കൊൽക്കത്ത സ്വദേശികളാണ് എന്നാണ് ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടർനടപടികൾ.

Content Highlights: three Bangladeshis who were working illegally were arrested

To advertise here,contact us