ചാലക്കുടി പോട്ടയിൽ ബൈക്ക് അപകടം; സഹോദരങ്ങൾ മരിച്ചു

വഴിയരികിലെ ദിശാക്കുറ്റിയിൽ ഇടിച്ച് ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു

തൃശ്ശൂർ: ബൈക്ക് അപകടത്തിൽ സഹോദരങ്ങൾ മരിച്ചു. പെരുമ്പാവൂർ പട്ടിമറ്റം സ്വദേശിളായ സുരാജ് (32) , സജീഷ് ( 25 ) എന്നിവരാണ് മരിച്ചത്. ചാലക്കുടി പോട്ടയിലായിരുന്നു അപകടം. അപകടം ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു അപകടം. കുടുംബസംഗമത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. വഴിയരികിലെ ദിശാക്കുറ്റിയിൽ ഇടിച്ച് ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. മൃതദേഹങ്ങൾ ചാലക്കുടി സെൻ്റ് ജയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: Bike accident in Chalakudy Pota brothers died

To advertise here,contact us