കെ പി വിശ്വനാഥന്‍ സ്മാരക പുരസ്‌കാരം ഷാഫി പറമ്പിലിന്

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുരസ്‌കാരം സമ്മാനിക്കും.

തൃശൂര്‍: മുന്‍ മന്ത്രി കെ പി വിശ്വനാഥന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സമ്മാനിക്കുന്ന പുരസ്‌കാരം ഷാഫി പറമ്പില്‍ എംപിയ്ക്ക്. താലൂക്ക് കോ-ഓപ്പറേറ്റീവ് കോളേജ് എജ്യുക്കേഷണല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുരസ്‌കാരം സമ്മാനിക്കും. ഐഷ നിസാര്‍, നന്ദകിഷോര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വപ്രതിഭ പുരസ്‌കാരം നല്‍കും. ഡോ. പി വി കൃഷ്ണന്‍നായര്‍, എന്‍ ശ്രീകുമാര്‍, ഡോ. ജുവല്‍ ജോണ്‍ ആലപ്പാട്ട്, സംഘം പ്രസിഡന്റ് ടി എസ് സജീവന്‍, സെക്രട്ടറി എ എന്‍ ഭാസ്‌കരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: KP Viswanathan Memorial Award to Shafi Parambil

To advertise here,contact us