തൃശ്ശൂരില് ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

ആറുമാസത്തേക്കാണ് നാടുകടത്തല്.

തൃശ്ശൂര്: തൃശ്ശൂരില് ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര് പഞ്ചായത്തിലെ 11-ാം വാര്ഡ് അംഗം ശ്രീജിത്ത് മണ്ണായിയെ ആണ് നാടുകടത്തിയത്. ആറുമാസത്തേക്കാണ് നാടുകടത്തല്.

വനിതാ ഡോക്ടറെ അക്രമിച്ച കേസില് അടക്കം പ്രതിയാണ് ശ്രീജിത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊറത്തിശ്ശേരി ഹെല്ത്ത് സെന്ററിലെ ഡോക്ടറെ ആക്രമിച്ചത്. ഇയാള്ക്കെതിരെ വധശ്രമം ഉള്പ്പെടെ നിരവധി കേസുകള് നിലവിലുണ്ടെന്ന് റൂറല് എസ്പിയുടെ ഉത്തരവില് പറയുന്നു.

To advertise here,contact us