കോഴിക്കടയില് എപ്പോഴും തിരക്ക്; പൊലീസ് അന്വേഷണത്തില് കണ്ടെത്തിയത്

പൊലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു

തൃശൂര്: കോഴിക്കട കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയ അസം സ്വദേശി തൃശൂരില് പിടിയില്. ഒല്ലൂര് ഇളംതുരുത്തിയിലാണ് സംഭവം. അസമയത്തുള്പ്പടെ കോഴിക്കടയില് വന്തിരക്ക് അനുഭവപ്പെടുന്നത് കേന്ദ്രീകരികരിച്ച് നടത്തിയ അന്വഷണത്തിലാണ് അസം സ്വദേശി മുഹമ്മദ് ദുലാല് ഹുസൈന് പിടിയിലായത്.

എല്ലാ സമയത്തും വലിയ തിരക്കുള്ള കോഴിക്കട കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടര്ന്ന് പൊലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു. ബ്രൗണ് ഷുഗറുമായാണ് മുഹമ്മദ് ദുലാല് പിടിയിലായത്.

ഒല്ലൂര് പൊലീസും തൃശൂര് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും ചേര്ന്നായിരുന്നു അന്വേഷണം. ഒല്ലൂര് സ്റ്റേഷനിലെ സബ് ഇന്സ്പെക്ടര്മാരായ സുഭാഷ് എം, ജയന്, അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് പ്രദീഷ്, ലഹരി വിരുദ്ധ സ്ക്വാഡിലെ സബ് ഇന്സ്പെക്ടര് സുവ്രതകുമാര് എന് ജി, അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് ജീവന് ടി വി, വിപിന് ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

To advertise here,contact us