കാറില് എംഡിഎംഎ കടത്ത്, മറയായി റോട്ട്വീലര്; രണ്ട് പേർ പിടിയിൽ

പരിശോധനയിൽ യുവാക്കളിൽ നിന്ന് 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

icon
dot image

തൃശ്ശൂർ : റോട്ട് വീലർ നായയുടെ അകമ്പടിയിൽ കാറിൽ ലഹരി മരുന്നു കടത്ത് പതിവാക്കിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കണ്ടശ്ശാംകടവ് കിളിയാടൻ വീട്ടിൽ വിഷ്ണു (28), അന്തിക്കാട് തറയിൽ വീട്ടിൽ ശ്രീജിത്ത് (27) എന്നിവരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ യുവാക്കളിൽ നിന്ന് 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ഇന്ന് രാവിലെ ഏഴു മണിയോടെ പെരുമ്പിലാവ് ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് സംശയം തോന്നി പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്. കാറിന്റെ പിൻ സീറ്റിൽ ഉണ്ടായിരുന്ന വലിയ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയെ കണ്ടതോടെ പന്തികേട് തോന്നിയ പൊലീസ് കാറിൽ വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു.

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ പൊലീസിനെ കബളിപ്പിച്ചാണ് സംഘം പെരുമ്പിലാവ് വരെ ലഹരിമരുന്ന് കടത്തിയത്. യുവാക്കളെ ചോദ്യം ചെയ്തപ്പോൾ വിഷ്ണു ഇടയ്ക്കിടെ വാടകയ്ക്ക് കാറെടുത്ത് നായയുമായി ബാംഗ്ലൂരിൽ പോയി എംഡിഎംഎ തൃശൂരിലേക്ക് കൊണ്ടുവരാറുണ്ടെന്ന് വ്യക്തമായി. പരിശോധനയിൽ നിന്ന് രക്ഷപ്പെടാനും സംശയം തോന്നാതിരിക്കാനും വേണ്ടിയാണ് നായയെ കാറിൽ കയറ്റിയിരുന്നത്. കടത്തിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. റോട്ട് വീലർ നായയെ പിന്നീട് ഡോഗ് ഷെൽട്ടറിലേക്ക് മാറ്റി.

To advertise here,contact us
To advertise here,contact us
To advertise here,contact us