വ്യാജ ലഹരിക്കേസ്; ബ്യൂട്ടിപാർലർ ഉടമയുടെ ബാഗിൽ എൽഎസ്ഡി വച്ചത് ബന്ധു, ഒളിവിലെന്നും അന്വേഷണസംഘം

ബെംഗളൂരുവിൽ ജോലി ചെയ്യുന്നയാളെയാണ് സംശയിക്കുന്നത്

icon
dot image

തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ എൽഎസ്ഡി വെച്ചതെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്ന് അന്വേഷണ സംഘം. ബെംഗളൂരുവിൽ ജോലി ചെയ്യുന്നയാളെയാണ് സംശയിക്കുന്നത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബാഗിൽ എൽഎസ്ഡി ഉണ്ടെന്ന വിവരം ലഭിച്ചത് ഇന്റർനെറ്റ് നമ്പറിൽ നിന്നാണെന്ന് എക്സൈസ് ഇൻസ്പെക്ടർ സതീശനാണ് മൊഴിനൽകിയത്.

തനിക്കെതിരെ തെറ്റായ നടപടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ഷീല സണ്ണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എൽഎസ്ടി സ്റ്റാമ്പുകൾ എന്ന പേരിൽ ഷീലയുടെ ബ്യൂട്ടിപാർലറിൽ നിന്ന് കണ്ടെടുത്തവ വെറും പത്രങ്ങൾ ആണെന്ന് ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നീതിക്കായി പോരാടാൻ ഷീല തീരുമാനിച്ചത്.

72 ദിവസം ജയിലിൽ കഴിയേണ്ടി വന്നതോടെ, ലോണെടുത്ത് തുടങ്ങിയ ബ്യൂട്ടിപാർലർ അടച്ചുപൂട്ടാൻ നിർബന്ധിതയായി എന്നും വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുടുംബം മുന്നോട്ടുപോകുന്നത് എന്നും ഷീല പറഞ്ഞു. കൃത്യമായ പ്ലാനിങ്ങിലൂടെ തന്നെ ജയിലറക്കുള്ളിലാക്കിയവരെ നീതിക്ക് മുന്നിൽ കൊണ്ടുവരണമെന്നതാണ് ആവശ്യമെന്നും ഷീലാ സണ്ണി റിപ്പോർട്ടറിനോട് പ്രതികരിച്ചു.

വിപണിയില് 60,000 രൂപയോളം വില വരുന്ന 12 എല്എസ്ഡി സ്റ്റാമ്പുകള് ഒളിപ്പിച്ചെന്നായിരുന്നു കേസ്. ബ്യൂട്ടി പാര്ലറിന്റെ മറവില് മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്നായിരുന്നു എക്സൈസിന്റെ ആരോപണം. ബ്യൂട്ടി പാര്ലറില് എത്തുന്നവര് മടങ്ങി പോകാന് താമസിക്കുന്നു എന്ന കാരണത്തിനു പുറത്ത് ദിവസങ്ങളോളം എക്സൈസ് ഷീലയെ നിരീക്ഷിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.

To advertise here,contact us
To advertise here,contact us
To advertise here,contact us