തിരുവനന്തപുരം വിമാനത്താവളത്തിലെ സഞ്ചാര പാതയിൽ ക്രെയിൻ; 20 മിനിട്ട് ആകാശത്ത് കുടുങ്ങി രണ്ട് ഫ്ലൈറ്റുകൾ

ക്രെയിന്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വന്‍ ദുരന്തമാണ് ഒഴിവായത്

തിരുവനന്തപുരം: വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച. വിമാനത്തിന്റെ സഞ്ചാര പാതയില്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് വിമാനങ്ങള്‍ളുടെ സര്‍വീസ് തടസ്സപ്പെട്ടു. 20 മിനിറ്റോളം വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വന്നു. ക്രെയിന്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. രണ്ടു വിമാനങ്ങള്‍ക്കാണ് ലാന്‍ഡ് ചെയ്യുന്നതില്‍ തടസ്സം നേരിട്ടത്. ക്രെയിന്‍ ലാന്‍ഡിങ് സ്ഥലത്ത് പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് മാലി, ബംഗളൂരു വിമാനങ്ങള്‍ ആണ് ആകാശത്തില്‍ കുടുങ്ങിയത്.

പൊലീസ് എത്തിയാണ് ക്രെയിന്‍ മാറ്റിയത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പൂന്തുറ പോലീസ് കേസ് എടുത്തു. ഗുരുതര സുരക്ഷാ വീഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സംഭവിച്ചത്. അനുമതിയില്ലാതെയാണ് നിയന്ത്രിത മേഖലയില്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിച്ചത്.

Content Highlights: Two flights were held up for around 20 minutes after a crane obstructed the taxiway at Thiruvananthapuram International Airport.

To advertise here,contact us