ഗുണ്ടാപ്പിരിവ് നല്‍കിയില്ല: തിരുവനന്തപുരത്ത് തട്ടുകട അടിച്ചുതകര്‍ത്തെന്ന് പരാതി

ഐടി ജീവനക്കാരെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ കിരണ്‍ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയില്‍ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് തട്ടുകട അടിച്ചുതകര്‍ത്തെന്ന് പരാതി. ചെമ്പഴന്തി ആനന്ദേശ്വരത്താണ് സംഭവം. കടയുടമയായ സജിനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ചപ്പാത്തിപ്പലക കൊണ്ടാണ് സജിന് അടിയേറ്റത്.

നിരവധി കേസുകളില്‍ പ്രതികളായ കിരണും ദീപുവുമാണ് അക്രമം നടത്തിയതെന്നാണ് പരാതി. മദ്യലഹരിയിലെത്തിയ പ്രതികള്‍ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഐടി ജീവനക്കാരെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ കിരണ്‍ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

Content Highlights: A thattukada at Anandeswaram in Chempazhanthy has reportedly been vandalised following an alleged demand for extortion money. The shop owner Sajin was also reportedly assaulted, while Kiran and Deepu have been named in the complaint. Kazhakkoottam Police have registered a case in connection with the incident.

To advertise here,contact us