തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ അപസ്മാര രോഗിക്ക് ചികിത്സ ലഭിച്ചില്ലെന്ന് പരാതി. കിടക്ക ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഉഴമലയ്ക്കല്‍ സ്വദേശി സുനിലിന് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സുനിലിനെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇക്കഴിഞ്ഞ 22-ാം തീയതി സുനിലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെന്ന് സുനിലിന്റെ ഭാര്യ മിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇന്നലെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. വീടിന് സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ നല്‍കാനായിരുന്നു നിര്‍ദ്ദേശിച്ചത്. അത് പ്രകാരമാണ് ഇന്ന് നെടുമങ്ങാട് ആശുപത്രിയില്‍ എത്തിയതെന്നും എന്നാല്‍ കിടക്ക ഇല്ലെന്ന് പറഞ്ഞ് നേഴ്സിങ് സൂപ്രണ്ട് തിരിച്ചയക്കുകയായിരുന്നുവെന്നാണ് മിനി പറയുന്നത്.
Content Highlights: A family has alleged that an epilepsy patient from Uzhamalakkal was not admitted to Nedumangad District Hospital after staff reportedly cited a shortage of beds. The patient had been admitted to Thiruvananthapuram Medical College Hospital on September 22 and was discharged the previous day with advice to continue treatment at a nearby hospital. The family says they took him to Nedumangad hospital accordingly, but were informed that no bed was available.