നെടുമങ്ങാട് കാറിടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

കാര്‍ ഡ്രൈവറായ കൊപ്പം സ്വദേശി ഷജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നെടുമങ്ങാട് കാർ ഇടിച്ചുണ്ടായ അപകടത്തിൽ കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. നെടുമങ്ങാട് മൂഴി സ്വദേശി ദിവാകരന്‍ (87) ആണ് മരിച്ചത്. പുത്തന്‍പാലത്തിന് സമീപം ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം.

സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുക്കുകയും കാർ ഡ്രൈവറായ കൊപ്പം സ്വദേശി ഷജീറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: A pedestrian lost life in a car accident reported from Nedumangad in Thiruvananthapuram district

To advertise here,contact us