തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തി ചെറുമകന്‍; പ്രതി പിടിയില്‍

ഇരുവരും തമ്മില്‍ മുമ്പ് വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം

തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയില്‍ അമ്മൂമ്മയെ ചെറുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശി 65കാരിയായ മേഴ്‌സിയാണ് മരിച്ചത്. മേഴ്‌സിയുടെ മകളുടെ മകന്‍ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കഠിനംകുളം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഷിബിനും മേഴ്‌സിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ മുമ്പ് വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രതി ലഹരിക്ക് അടിമയാണോ എന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. ചോദ്യം ചെയ്യലിനും കൂടുതല്‍ പരിശോധനയ്ക്കും ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

Content Highlights: Thiruvananthapuram latest incident, youth arrested

To advertise here,contact us