തിരുവനന്തപുരം: പാപ്പനംകോട് വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ പിടിയില്‍. ഒന്നേകാല്‍ പവനോളം വരുന്ന മാലയും ലോക്കറ്റും 5000 രൂപയുമാണ് പ്രതികള്‍ മോഷ്ടിച്ചത്.
ശാന്തിവിള സ്വദേശി അഫ്സര്‍ ജാഷി, വെങ്ങാനൂര്‍ സ്വദേശി രാഖീഷ്, ബാലരാമപുരം സ്വദേശി അനന്തു, ഷമീര്‍, വിനീത് എന്നിവരാണ് പിടിയിലായത്. ഈ മാസം 29നാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും കവര്‍ന്നത്. കേസിലെ പ്രധാന പ്രതി അഫ്സര്‍ ജാഷി നേമം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. ബാലരാമപുരത്തെ കടയിൽ നിന്നും പ്രതികൾ വിറ്റ സ്വർണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Five Arrested in Thiruvananthapuram Home Invasion Robbery of Gold and Cash