തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. വെമ്പായം സിയോണ്‍കുന്ന് സ്വദേശി നിജിനാ(21) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി സംസ്ഥാന പാതയില്‍ വെഞ്ഞാറമൂട് വയ്യേറ്റ് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. വയ്യേറ്റ് ഫ്ലാറ്റ്ഫോം ജിമ്മിലെ ട്രെയിനറാണ് നിജിന്‍.
ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് അമിത വേഗതയില്‍ വരുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് നിജിന്റെ ബൈക്കില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ നിജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Bike Rider Seriously Injured in Car-Bike Collision at Venjaramoodu