അമരവിളയില്‍ ട്രെയിനിടിച്ച് മധ്യവയസ്‌കന് ഗുരുതര പരിക്ക്

പരശുറാം എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിടിച്ചുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന് ഗുരുതര പരിക്ക്. അമരവിള കണ്ണന്‍കുഴിയിലാണ് സംഭവം. പശുക്കോട്ടുകോണം സ്വദേശി പ്രദീപാണ് അപകടത്തില്‍ പെട്ടത്. പ്രദീപിന്റെ കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരശുറാം എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.

Content Highlights: A middle-aged man sustained critical injuries after being hit by a train near Amaravila in Thiruvananthapuram. He has been rushed to the hospital in serious condition.

To advertise here,contact us