തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; ഭിന്നശേഷിക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

ഇവർ സഞ്ചരിച്ച വാഹനവും കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്

തിരുവനന്തപുരം : തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഭിന്നശേഷിക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. വട്ടിയൂർക്കാവ് മഞ്ചാടിമൂട്ടിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. നടുറോഡിലാണ് ആക്രമണം നടന്നത്. പ്രതികൾ മുൻപ് കഞ്ചാവ് കേസുകളിൽ പിടിക്കപ്പെട്ടവരാണ്.

ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ യുവാക്കൾ വാഹനത്തിൽ നിന്ന് വടിവാൾ എടുത്ത് ഭിന്നശേഷിക്കാരനെ ആക്രമിക്കുകയായിരുന്നു. യുവാക്കളെ നാട്ടുകാർ തടഞ്ഞുവെച്ചു. പിന്നാലെ പെലീസ് എത്തി രണ്ടുപേരെയും പിടികൂടി. ഇവർ സഞ്ചരിച്ച വാഹനവും കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Content Highlight : Attempt to murder differently-abled man in Thiruvananthapuram's Vattiyoorkavu

To advertise here,contact us